എ.ജി.ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് വാർഷിക സമ്മേളനം ഇന്ന് വൈകിട്ട് കുറത്തികാട് എ.ജി യിൽ

മാവേലിക്കര: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് വാർഷിക സമ്മേളനവും മ്യൂസിക് നൈറ്റും ഇന്ന് വ്യാഴം വൈകിട്ട് 5 മുതൽ 8 വരെ കുറത്തികാട് കർമ്മേൽ എ.ജി സഭയിൽ നടക്കും.

ഇവാഞ്ചലിസം ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ജെ.ജോൺസൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം എ.ജി.സഭയുടെ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ മുഖ്യസന്ദേശം നല്കും. അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു, ട്രഷറാർ പാസ്റ്റർ പി.കെ.ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ അസി. ഓവർസീയർ പാസ്റ്റർ പി.ജി.മാത്യൂസ് എന്നിവർ ആശംസാപ്രസംഗം നടത്തും.

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സുവിശേഷ സന്ദേശ യാത്രകൾ, മുറ്റത്ത് കൺവെൻഷൻ, ലഘുലേഖകളും ബൈബിൾ പ്രതികളും വിതരണം, വിദ്യാഭ്യാസ സഹായ വിതരണം തുടങ്ങിയവ നടത്തപ്പെട്ടു.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരള വിമോചന യാത്രയും,വിഷൻ ഹൈറേഞ്ച് 2023, തീരദേശ സുവിശേഷ പ്രവർത്തനം 2024 എന്നീ പരസ്യ പ്രവർത്തനങ്ങൾക്ക് വൻ ജനപങ്കാളിത്തം ലഭിച്ചു.

17 പേരടങ്ങുന്ന ടീമിൻ്റെ ക്രമീകൃതവും വളരെ ദൈവകൃപയോടുമുള്ള പ്രവർത്തനം കേരളത്തിലെ എല്ലാ സെക്ഷനുകളിലും വിവിധ നിലകളിൽ പ്രവർത്തിക്കുവാൻ വഴിയൊരുക്കി.
ദൈവം ഒരുക്കിയ മുഖാന്തിരങ്ങൾക്കും അത്ഭുത പ്രവർത്തികൾക്കും നന്ദിയർപ്പിച്ചു കൊണ്ടാണ് ഇന്ന് സ്തോത്ര പ്രാർത്ഥനയും വാർഷിക സമ്മേളനവും ക്രമീകരിച്ചിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.