കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2024 ഐ.പി.സി പെനിയേൽ വിന്നേഴ്‌സും ഐ.പി.സി ബെഥേൽ റണ്ണറപ്പും ആയി.
മനാമ: പി.വൈ.പി.എ ബഹ്‌റൈൻ റീജിയനും അൽ ഹിലാൽ ഹോസിപ്റ്റലുമായി സഹകരിച്ചു സംഘടിപ്പിച്ച കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2024 ഐ.പി.സി പെനിയേൽ വിന്നേഴ്‌സും ഐ.പി.സി ബെഥേൽ റണ്ണറപ്പും ആയി. ജൂൺ 17 വൈകിട്ടു നാലു മണിക്ക് സിഞ്ചിൽ ഉള്ള അൽ അഹല്ലി ഗ്രൗണ്ടിൽ വെച്ചു നടത്തപ്പെട്ട ഈ ടൂർണമെന്റ് ന്യൂ ഇന്ത്യൻ സ്കൂൾ ചെയർമാൻ ജാൻ തോമസ് ഉത്ഘാടനം നിർവഹിച്ചു. ബഹറിനിൽ ഉള്ള വിവിധ സഭ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു അഖിൽ വര്ഗീസ് (ഐ.പി.സി പെനിയേൽ) ബെസ്ററ് ബാറ്റ്സ്മാൻ & പ്ലയെർ ഓഫ് ദി ടൂർണമെൻറ് എന്നി സ്ഥാനം കരസ്ഥമാക്കി റ്റിജോ പത്തനംതിട്ട (ഐ.പി.സി പെനിയേൽ) ബെസ്ററ് ബൗളർ എന്ന സ്ഥാനം കരസ്ഥമാക്കി. ഐ.പി.സി ബഹറിൻ റീജിയൻ സെക്രട്ടറി പാസ്റ്റർ തോമസ് ചാക്കോ, വൈസ് പ്രസിഡണ്ട് പാസ്റ്റർ ജെയ്സൺ കുഴിവിള, ജോയിൻറ് സെക്രട്ടറി പാസ്റ്റർ ജോസഫ് സാം, ഐ.പി.സി ബെഥേൽ സീനിയർ പാസ്റ്റർ എബ്രഹാം ജോർജ് വെണ്മണി എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. പി.വൈ.പി.എ ബഹ്‌റൈൻ റീജിയൻ കമ്മിറ്റി മത്സരങ്ങൾക്ക് നേതൃത്വം നൽകി.