റ്റി.പി.എം ബഹ്‌റൈൻ കണ്‍വൻഷൻ നാളെ മുതൽ

ബഹ്‌റൈൻ: ദി പെന്തെക്കൊസ്ത് മിഷൻ ബഹ്‌റൈൻ കൺവൻഷൻ നാളെ ജൂൺ 18 മുതൽ 21 വെള്ളി വരെ സൽമാബാഡ് ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിൽ വെച്ച് നടക്കും.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 6.30 ന് ഈവനിംഗ് മീറ്റിങ്ങും വെള്ളിയാഴ്ച രാവിലെ 9 ന് മോർണിംഗ് ഡിവോഷണൽ സർവീസും നടക്കും. മറ്റു യോഗങ്ങൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ സ്റ്റഡി, 9.30 ന് മോർണിംഗ് ഡിവോഷണൽ സർവീസ് എന്നിവയും ബുധനാഴ്ച വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും വ്യാഴാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗും നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ തുടങ്ങിയ മിഡിൽ രാജ്യങ്ങളിലെ ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

ജോയൽ ഒറ്റത്തെങ്ങിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.