കുവൈറ്റ് ദുരന്തം: അനുശോചനം രേഖപ്പെടുത്തി പെന്തെക്കൊസ്ത് കൗൺസിൽ ഓഫ് ഇന്ത്യ

തിരുവല്ല: കുവൈറ്റിൽ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട തൊഴിലാളികളുടെ വിയോഗത്തിൽ പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പുനരധിവാസവും ആശ്രിതർക്ക് ജോലിയൂം മക്കളുടെ വിദ്യാഭ്യാസവും സർക്കാർ ഉറപ്പാക്കണം.
പ്രവാസികളായ തൊഴിലാളികൾ താമസിക്കുന്ന പാർപ്പിട സമുച്ചയങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും തൊഴിലാളി സൗഹാർദ്ദ നിയമങ്ങൾ പാലിക്കുകയും വേണം. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് മാന്യമായ തൊഴിലും വേതനവും ലഭിക്കാത്തത് കൊണ്ടാണ് പലരും കുടിയേറ്റം നടത്തുന്നത്. നാട്ടിൽ ജോലി ചെയ്യാനുള്ള തൊഴിൽ അവസരവും നൈപുണ്യ വികസനവും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഉണ്ടാകണമെന്നും പിസിഐ അനുശോചന സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജിജി ചാക്കോ തേക്കുതോട്, അനീഷ് കൊല്ലങ്കോട്, രാജീവ് ജോൺ, ബിനോയ് ചാക്കോ, പി ടി തോമസ്, ജോമോൻ ജോസഫ്, ടി വൈ ജോൺസൺ, ആർ സി കുഞ്ഞുമോൻ, സതീഷ് നെൽസൺ, പി കെ യേശുദാസ്, എബ്രഹാം ഉമ്മൻ, അനീഷ് ഐപ്പ് എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.