ഒരു നാടിന്റെയാകെ നൊമ്പരമായി പ്രിയ ലൂക്കോസിന്റെ വിയോഗം…

ബ്ലസൻ ചെറുവക്കൽ

സമ്മാനങ്ങൾ കാത്തിരുന്ന കുട്ടികൾക്കിത് അപ്രതീക്ഷിത സാഹചര്യം.

വെളിച്ചിക്കാല എന്ന കൊച്ചു ഗ്രാമത്തിൻ്റെ തീരാ നൊമ്പരമായി മാറിയിരിക്കുകയാണ് തങ്ങളുടെ പ്രിയപ്പെട്ട ലൂക്കോസിൻ്റെ (സാബു) അപ്രതീക്ഷിത വിയോഗം. സമ്മാനങ്ങളുമായി വരുന്നതും കാത്തിരുന്ന കുടുംബത്തിലേക്ക് വന്നെത്തിയത് പ്രിയപ്പെട്ടവൻ്റെ ചേതനയറ്റ ശരീരം. അടുത്ത ഒരു മാസത്തിനുള്ളിൽ അവധിക്കായി നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു ലൂക്കാസ്. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ മൂത്ത മകൾ ലിഡിയയ്ക്ക് സമ്മാനിക്കുന്നതിനായി പിതാവ് ഒരു മൊബൈൽ ഫോൺ വാങ്ങി കരുതിയിരുന്നു. മകളെ നഴ്സിങ്ങിനു ചേർക്കുന്നതിനായിരുന്നു കുടുംബത്തിൻ്റെ ആഗ്രഹം. നഴ്സിങ്ങിൻ്റെ അഡ്മിഷൻ്റെ ക്രമീകരണങ്ങൾക്കു കൂടിയായിരുന്നു ലൂക്കോസ് അടുത്ത മാസം നാട്ടിൽ വരാനിരുന്നത്.

പ്രായാധിക്യത്തിലായിരിക്കുന്ന പിതാവും മാതാവും, ഭാര്യ ഷൈനിയും, ഇളയ മകൾ ലോയിസും തങ്ങളുടെ പ്രിയപ്പെട്ടവൻ്റെ വേർപാടിൻ്റെ ദുഃഖത്തിൽ ആയിരിക്കുകയാണ്. നാട്ടിൽ ആത്മീക കാര്യങ്ങളിൽ വളരെ ഉത്സാഹത്തോടെ പ്രവർത്തിച്ച ചെറുപ്പക്കാരനാണ് ലൂക്കോസ്. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ(ഐ.പി.സി) വേങ്ങൂർ സെൻ്ററിൽ ഉൾപ്പെട്ട വെളിച്ചിക്കാല എബനേസർ ഐ.പി.സിയുടെ പ്രാരംഭകാല വിശ്വാസികളിൽ ഒരാളായി മാതാപിതാക്കളോടോപ്പം പ്രവർത്തിച്ചു. പി.വൈ.പി.എ, സണ്ടേസ്കൂൾ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാട്ടിലേതുപോലെതന്നെ കുവൈറ്റിലും സഭാ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. വെളിച്ചിക്കാല ഗ്രാമത്തിലെ ഓരോരുത്തർക്കും പ്രിയങ്കരനായ തങ്ങളുടെ സാബുവിൻ്റെ എന്നെന്നേക്കുമുള്ള മടക്കയാത്രയാണിതെന്ന് വിശ്വസിക്കാനാകതെ തേങ്ങുകയാണ് നാട്ടുകാരും സുഹൃത്തുക്കളും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.