ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡ് സഭയുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ ബെൻ. വി. തോമസ് നിയമിതനായി
ഷാർജ: ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡ് സഭയുടെ പുതിയ ശുശ്രൂഷകനായി നിയമിതനായ പാസ്റ്റർ ബെൻ. വി. തോമസിനെ ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ സഭാ കമ്മറ്റിയും, വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.
ഈ സഭയുടെ സ്ഥാപകനായിരുന്ന പാസ്റ്റർ പി.എം. രാജു വിരമിച്ചതിന് ശേഷം, മെയ് 26 ന് നടന്ന ആരാധനയിൽ, മലബാർ ഡിസ്ട്രിക്ട് യു.എ.ഇ റീജിയൻ പ്രസ്ബിറ്റർ പാസ്റ്റർ സിജു. സ്കറിയ പ്രാർത്ഥിച്ചു പാസ്റ്റർ ബെൻ. വി. തോമസിനെ സഭയുടെ ശുശ്രൂഷകനായി നിയോഗിച്ചു.
കഴിഞ്ഞ ദീർഘ വർഷങ്ങളായി മലബാർ എ.ജി. യിൽ സേവനമനുഷ്ഠിച്ചു വരുന്ന പാസ്റ്റർ ബെൻ നിലമ്പൂർ പോത്തുകൽ എ. ജി സഭാ ശുഷ്‌ഷകനായിരുന്നു. കൊല്ലം ചാത്തന്നൂർ എ. ജി. സഭാംഗമാണ്.
ഭാര്യ: അന്നമ്മ. പി. ഏലിയാസ്
മക്കൾ: സാറാ അന്ന ബെൻ, സ്റ്റെഫാൻ ബെൻ തോമസ്.




- Advertisement -