അനുഗ്രഹ പ്രാർത്ഥനയും അനുമോദനവും പഠനോപകരണങ്ങളുടെ വിതരണവും നടന്നു

മല്ലപ്പള്ളി: ഐ പി സി സൺഡേ സ്ക്കൂൾസ് അസോസിയേഷൻ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ ചുമതലയിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പുതിയ സ്കൂൾ വർഷം ഏറ്റവും അനുഗ്രഹവും വിജയകരവും ആകുന്നതിനുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ചില കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഒരു ചെറിയ സഹായം എന്ന നിലയിൽ പഠനോപകരണങ്ങളുടെ വിതരണവും ഈ വർഷത്തെ പത്താം ക്ലാസിൽ വിവിധ സിലബസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ജൂൺ 1 ശനി രാവിലെ 9 മുതൽ മല്ലപ്പള്ളി സിയോൻപുരത്ത് നടത്തപ്പെടുന്നു. സൺഡേ സ്ക്കൂൾസ് അസോസിയേഷൻ മല്ലപ്പള്ളി ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി. ലാലു അധ്യക്ഷത വഹിക്കും. ഐ പി സി മല്ലപ്പള്ളി ഡിസ്ട്രിക്ട് വൈസ്പ്രസിഡന്റ് പാസ്റ്റർ പി സി തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബ്രദർ ടൈറ്റസ് തോമസ് (AIM സ്റ്റുഡന്റ്സ് കൗൺസിലർ) മുഖ്യസന്ദേശം നൽകും ബ്രദർ ജിനു മാത്യൂസ്, ബ്രദർ എബി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടക്കും. മല്ലപ്പള്ളി ഡിസ്ട്രിക്ട് സൺഡേസ്കൂൾ കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.