ഭ്രാന്തന്റെ വേദപുസ്തകം

അവളുടെ ഉപജീവനത്തിനു വേണ്ടിയുള്ള വഴിയാത്രയിൽ നിരാശയായി അവൾ മുന്നോട്ടു നീങ്ങി,
അങ്ങനെ നടന്നവൾ വറീതച്ചാന്റെയും അമ്മാമ്മയുടെയും വീടിനും മുന്നിലെത്തി. ആകപ്പാടെ വല്ലാത്ത ഒരു ഭാവത്തിൽ നടന്നെത്തിയ അവളെ ദൂരെ നിന്നു കണ്ടപ്പോഴേ അമ്മാമ്മ വിളിച്ചു ചോദിച്ചു,
റോസമ്മോ….
എന്താടി ഇന്ന് രാവിലെ വീട്ടിൽ മൊത്തം പ്രശ്നമായിരുന്നോ???
അല്ല അമ്മമ്മേ വീട്ടിൽ പ്രശ്നമൊന്നും ഇല്ലായിരുന്നു..
ആ ഉപദേശി രാവിലെ വീട്ടിൽ വന്നിരുന്നു..

അമ്മമ്മ ആകാംക്ഷയോടെ ചോദിച്ചു
ആഹാ എന്നിട്ട്…???
അവൾ പറഞ്ഞു ഉപദേശി വീടിൻറെ പടിക്കൽ നിന്ന് പ്രാർത്ഥിച്ചിട്ട് അങ്ങ് പോയി.
അമ്മമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു എന്നിട്ട് വല്ലതും നടന്നോടി….
അവിടെ അവൾ നിരാശ കലർന്ന ശബ്ദത്തോടെ പറഞ്ഞു ഇല്ല…
അമ്മമ്മ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു സാരമില്ലടി എല്ലാം ഇത്രയൊക്കെ ഉള്ളൂ ഇതൊക്കെ വെറും തട്ടിപ്പാണ് കാശുള്ളവരുടെ വീട്ടിൽ കയറി കാശും മേടിച്ചു തട്ടിപ്പ് കാണിക്കാൻ മാത്രമേ ഇവർക്കൊക്കെ പറ്റൂ.
ഈ പറഞ്ഞ പോലെ പാവപ്പെട്ടവൻറെ വീടിൻറെ പടിക്കൽ നിന്നുള്ള പ്രാർത്ഥന മാത്രമേ ഇവർക്ക് പറ്റുകയുള്ളൂ.
നീ പേടിക്കേണ്ട ഇനിയങ്ങേരെ ആ വഴിക്കൊന്നും വരാൻ പോകുന്നില്ല, ഇന്നലത്തോടൊപ്പം പരിപാടി നിർത്തിക്കാണും.

നീയാ പറമ്പിലോട്ട് ചെല്ല് മത്തായി അവിടെ വന്നിട്ടുണ്ട് തേങ്ങ പിരിക്കാൻ,
അവിടെ ഇഷ്ടംപോലെ പണിയുണ്ട് നീ വേഗം അങ്ങോട്ട് ചെല്ല് ഇതൊന്നും വലിയ കാര്യമാക്കണ്ട.
എരി തീയിൽ എണ്ണ ഒഴിക്കുന്ന മട്ടിൽ അമ്മമ്മയുടെ ഈ വർത്താനം അവളെ ആകെ തകർത്തു കളഞ്ഞു.
അവളുടെ ആ വീട്ടിലേക്ക് ആങ്ങളയും അമ്മയും ചങ്ങലയിൽ കയറിയ ശേഷം കടന്നു വരുന്ന ഒരു മനുഷ്യനാണ് ആ ഉപദേശി.
ആയതിനാൽ അവൾ അത്രയേറെ ആ ഉപദേശിയിൽ നിന്ന് എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു.
ചങ്ങലകൾ ഉതിർന്നു മാറുന്നതും വിടുതൽ നടക്കുന്നതും അവളുടെ ആങ്ങളയും അമ്മയും അവളോടൊപ്പം ജോലിക്ക് പോകുന്നതും അവരുടെ കുടുംബം ആകെ വിടുവിക്കപ്പെടുന്നതും അവരുടെ വീട് ആകെ മാറിപ്പോകുന്നതും അവരുടെ വീടിൻറെ അന്തരീക്ഷം ആകെ മാറി പോകുന്നതും അവൾ സ്വപ്നം കണ്ടിരുന്നു.

അവൾ ആ ഉപദേശി യുടെ വരവോടെ അവൾ കണ്ട സ്വപ്നങ്ങൾ ആകെ ഒരു ചീട്ടുകൊട്ടാരമായി അവൾ പണിതെടുത്തിരുന്നു.
താൻ മെനഞ്ഞെടുത്തത് വെറും ചീട്ടുകൊട്ടാരം ആണെന്ന് ചിന്തയിലായിരുന്നു അവൾ ജോലി ചെയ്യുന്ന വീട്ടിലേക്ക് നടന്നു വന്നിരുന്നത്.
അവിടെ അമ്മാമ്മയുടെ നിരാശയുടെ വാക്കുകൾ ഒരു കാറ്റായി അവളുടെ മുമ്പിൽ വീശി ആ ചീട്ടു കൊട്ടാരം അവളുടെ മുമ്പിൽ തകർത്തു കളഞ്ഞു.
ജീവിതത്തിൽ അങ്ങനെ പ്രതീക്ഷകളോ സ്വപ്നങ്ങളോ ഒന്നുമില്ലാത്ത ഒരു സാധു പെൺകുട്ടി അവളുടെ ജീവിതത്തിൽ ആദ്യമായി സ്വപ്നത്തിൽ മെനഞ്ഞെടുത്ത ഒരു കൊട്ടാരം ആയിരുന്നു അത്.
അതിനിടയിൽ അവൾ കേട്ട ഒരു വാക്ക് അവളുടെ ഹൃദയത്തെ വല്ലാതെ തകർത്തു കളഞ്ഞു.

ആ ഉപദേശി ഇനി ആ വഴിക്കൊന്നും വരില്ല കേട്ടോ….

ആരും കയറാൻ മടിക്കുന്ന വീട്ടിലേക്ക് ധൈര്യസമേതം കടന്നുവന്ന ഒരുവൻ വലിയ അത്ഭുതങ്ങൾ ഒന്നും കാട്ടാതെ മടങ്ങിയപ്പോൾ ഉള്ളുലച്ച ആ വേദനയെക്കാളും വലുതായിരുന്നു അമ്മാമ്മയുടെ ആ വാക്കുകൾ.
ആ പറമ്പിലൂടെ തേങ്ങാപറക്കി അവൾ നടക്കുമ്പോഴും അവരുടെ ഉള്ളിൽ അവളോട് ചോദിച്ചുകൊണ്ടിരുന്നു ആ ഉപദേശി ഇനി മടങ്ങി വരില്ലേ????

തുടരും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply