അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പിന് പുതിയ നേതൃത്വം.
ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പിന് 2024 – 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 25ന് വൈകിട്ട് ഷാർജ യൂണിയൻ ചർച്ചിൽ വച്ച് നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് പാസ്റ്റർ റെജി വർക്കി, സെക്രട്ടറി ബ്രദർ. ടോം എം ജോർജ്, ട്രഷറർ ബ്രദർ. ജയിൻ വി ജോൺ, മിഷൻ കോഡിനേറ്റർ ബ്രദർ ജോൺ ജോർജ്, ഓഡിറ്റർ ബ്രദർ റെനി ജേക്കബ്, കമ്മിറ്റി മെമ്പേഴ്സ് പാസ്റ്റർ കെ.രാജൻ, പാസ്റ്റർ ജേക്കബ് വർഗീസ്, പാസ്റ്റർ ജോണിക്കുട്ടി സെബാസ്റ്റ്യൻ, പാസ്റ്റർ പി.ഡി ജോയികുട്ടി, പാസ്റ്റർ ബ്ലസൻ ചെറിയാൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.