വി ബി എസ് വൈബ്സ് 24 അറക്കപ്പടിയിൽ

അറക്കപ്പടി: ഐ. പി. സി. ഫിലദേൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 മുതൽ മെയ്‌ 4 വരെ രാവിലെ 8 മുതൽ 11.30 വരെ വെക്കേഷൻ ബൈബിൾ സ്കൂൾ നടക്കും.’അത്യുന്നതന്റെ ചിറകിൻ കീഴില്‍’ എന്ന ആപ്തവാക്യമാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. സമൂഹത്തിന്റെ നന്മയ്ക്കായി ജീവിതമൂല്യങ്ങള്‍ മനസ്സിലാക്കികൊടുത്ത് ദൈവീക അടിത്തറയില്‍ തലമുറയെ രൂപപ്പെടുത്തിയെടുക്കുന്ന വി.ബി.എസ്. പ്രോഗ്രാമുകളില്‍ ഇതിനകം നൂറുകണക്കിന് കുഞ്ഞുങ്ങള്‍ പങ്കാളികളായി കഴിഞ്ഞു.

കഥകള്‍, ഗെയിമുകള്‍, ആക്ഷന്‍ സോംഗ്, ഡ്രോയിംഗ്, പ്രവൃത്തിപരിശീലങ്ങള്‍, വ്യക്തിത്വവികസന ക്ലാസുകള്‍ എന്നിവയും ഒരുക്കിയിരിക്കുന്നു. ശുചിത്വദിനം, പരിശോധനാ ദിനം, സ്‌നേഹവിരുന്ന് എന്നിങ്ങനെ വിവിധ പരിപാടികൾ ഈ വി ബി എസിൽ നടക്കും എന്ന് സംഘാടകർ ക്രൈസ്തവ എഴുത്തുപ്പുരയെ അറിയിച്ചു.

- Advertisement -

-Advertisement-

You might also like
Leave A Reply