ഏ.ജി പാലോട് സെക്ഷൻ കൺവെൻഷൻ ഏപ്രിൽ 18 മുതൽ
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷൻ കൺവെൻഷൻ പാലോട് പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഏപ്രിൽ 18 വ്യാഴം മുതൽ 21 ഞായർ വരെ വൈകുന്നേരം 6 മുതൽ 9 വരെ നടക്കും.
ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ. യേശുദാസ് ഉദ്ഘാടനം ചെയ്യും.
റവ. റ്റി. ജെ. സാമുവേൽ (AG ഡിസ്ട്രിക്ട് സൂപ്രണ്ട്), റവ. കെ. ജെ. മാത്യു (SIAG സെക്രട്ടറി), റവ. തോമസ് ഫിലിപ്പ് (AG ഡിസ്ട്രിക്ട് സെക്രട്ടറി), റവ. സാബു കുമാർ (സെക്ഷൻ പ്രസ്ബിറ്റർ) എന്നിവർ പ്രസംഗിക്കും.
ഗാനശുശ്രൂഷയ്ക്ക് സെക്ഷൻ ക്വയർ നേതൃത്വം നൽകും.




- Advertisement -