പി.വൈ.സി.ഡി 2024 പ്രവർത്തനോദ്ഘാടനം മെയ് 5 ന്

വാർത്ത: സാം മാത്യു ഡാളസ്

ഡാളസ്: പെന്തക്കോസ്ത് യൂത്ത് കോൺഫ്രൻസ് ഓഫ് ഡാളസിൻ്റെ ( പി. വൈ.സി.ഡി) 2024 പ്രവർത്തനോദ്ഘാടനം മെയ് 5 ഞായറാഴ്ച ഡാളസ് സയോൺ ചർച്ചിൽ വെച്ച് വൈകിട്ട് 6 മണി മുതൽ നടക്കും. ഡാളസ് കാൽവറി പെന്തക്കോസ്തൽ ചർച്ച് സഹ ശുശ്രുഷകൻ പാസ്റ്റർ ജയ് ജോൺ മുഖ്യ സന്ദേശം നൽകും. പി.വൈ.സി.ഡി. മലയാളം, ഇംഗ്ലീഷ് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 2024 വർഷത്തിലെ തീം പ്രസൻ്റേഷൻ, പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് പൊടിമല നിർവ്വഹിക്കും. സംഘടന ഈ വർഷം അവതരിപ്പിക്കുന്ന വിവിധ കാര്യപരിപാടികളുടെ സംക്ഷിപ്ത വിവരണം കോർഡിനേറ്റർ എബ്രഹാം മോനിസ് ജോർജ്ജ് നൽകും. മുൻകാലങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ച ഗ്രൂപ്പ് സോങ്ങ് മത്സരം, മെഗാ ബൈബിൾ ക്വിസ് ഉൾപ്പടെ മറ്റു പുതിയ പരിപാടികളും റിപ്പോർട്ട് വർഷത്തിലെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് വർഷത്തിൽ പാസ്റ്റർ സന്തോഷ് പൊടിമല (പ്രസിഡന്റ്), ബ്രദർ ഏബ്രഹാം മോനിസ് ജോർജജ് ( കോർഡിനേറ്റർ), ബ്രദർ മേബിൾ തോമസ് (ട്രഷറർ) എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയെ കൂടാതെ കർമ്മനിരതരായ കമ്മറ്റിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading