ഐപിസി ചിറയിൻകീഴ് സെന്റർ കൺവൻഷൻ ഏപ്രിൽ 4 മുതൽ
വട്ടപ്പാറ: ഐ പി സി ചിറയിൻകീഴ് സെൻറർ 27-മത് വാർഷിക കൺവൻഷൻ ഏപ്രിൽ 04 വ്യാഴം മുതൽ 07 ഞായർ വരെ വൈകുന്നേരം 06 മണി മുതൽ 09 വരെ വട്ടപ്പാറ , ചിറ്റാഴയ്ക്കു സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടക്കും.
പാസ്റ്റർമാരായ ജോയ് പാറക്കൽ, ജെയ്സ് പാണ്ടനാട്, റെജി ശാസ്താംകോട്ട ,പി. ജെ ഡാനിയേൽ ,കെ. ജെ തോമസ് കുമളി എന്നിവർ ദൈവവചനം സംസാരിക്കും. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 01 മണി വരെ ഉപവാസ പ്രാർത്ഥനയും, ശനിയാഴ്ച രാവിലെ 9:30 മുതൽ 01 മണി വരെ ആൽഫാ ബൈബിൾ കോളേജ് ഗ്രാജുവേഷനും , ഞായർ രാവിലെ 9:30 മുതൽ 01 മണി വരെ സംയുക്ത സഭായോഗവും, ഉച്ചയ്ക്ക് 02 മണി മുതൽ 4:30 വരെ സൺഡേ സ്കൂൾ, പി വൈ പി എ& വുമൺസ് ഫെലോഷിപ്പ് സംയുക്ത വാർഷികവും ഉണ്ടായിരിക്കും. സെൻറർ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.