റ്റി.പി.എം തിരുവനന്തപുരം സെന്റർ മദർ ശാന്തമ്മ സാമുവേലിന്റെ (85) സംസ്കാരം നാളെ
തിരുവനന്തപുരം: ദി പെന്തെക്കോസ്ത് മിഷൻ തിരുവനന്തപുരം സെന്റർ മദർ ശാന്തമ്മ സാമുവേൽ (85) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9ന് ചാരാച്ചിറ റ്റി.പി.എം സെന്റർ ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷയ്ക്ക് ശേഷം കുറവൻകോണം സഭാ സെമിത്തേരിയിൽ. കോട്ടയം, കട്ടപ്പന, മൂന്നാർ, തിരുവനന്തപുരം എന്നീ സെന്ററുകളിൽ സേവനം അനുഷ്ടിച്ചിരുന്നു. പരേതരായ പാസ്റ്റർ ശാമുവലിന്റെയും മദർ റബേക്കയുടെയും മകളാണ്.