പാസ്റ്റർ ജെയിംസ് ഏബ്രഹാമിന്റെ മാതാവ് ഏലിയാമ്മ എബ്രഹാമിന്റെ സംസ്കാരം വെള്ളിയാഴ്ച്ച


മാവേലിക്കര: അറുന്നൂറ്റിമംഗലം തെക്കേവിള ശാലേം മന്ദിരത്തിൽ പരേതനായ പാസ്റ്റർ പി.ടി.എബ്രഹാമിൻ്റെ ഭാര്യ ഏലിയാമ്മ എബ്രഹാം (ഏലിക്കുട്ടി-82) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം വെള്ളി (23-02-2024) രാവിലെ 9ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 2ന് ഐപിസി അറുന്നൂറ്റിമംഗലം ഏബനേസർ സെമിത്തേരിയിൽ. വെട്ടിയാർ തെക്ക് കാട്ടുപറമ്പിൽ വട്ടപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ ജെയിംസ് എബ്രഹാം മാവേലിക്കര (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം, സൺഡേസ്കൂൾ സ്റ്റേറ്റ് ഡെപ്യൂട്ടി ഡയറക്ടർ), ആലീസ് ഷോബിൾ (ഷാർജ), ജോൺസൺ എബ്രഹാം (സുവിശേഷകൻ, ഇൻഡോർ) മരുമക്കൾ: കുറ്റൂർ തയ്യിൽ നിമ്മി ജെയിംസ്, പറന്തൽ മാമൂട്ടിൽ ജോയ് വില്ലയിൽ ഷോബിള്‍ ജെ.ജോയ് (ഷാർജ), റാന്നി കൊറ്റാനാട് വടക്കേപറമ്പിൽ സില്‍വി ജോൺസൺ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply