ആലപ്പുഴ ഈസ്റ്റ് സെന്റർ ഐ പി സി സുവർണ ജൂബിലി കൺവൻഷന് തുടക്കമായി
മാവേലിക്കര: ഇന്ത്യ പെന്ത ക്കോസ്‌ത് ദൈവസഭ (ഐപിസി) ആലപ്പുഴ ഈസ്‌റ്റ് സെൻ്റർ സുവർണ ജൂബിലി കൺവൻഷൻ മാവേലിക്കര ഐപിസി ശാലേം ഗ്രൗണ്ടിൽ തുടങ്ങി. ഐപിസി ആലപ്പുഴ ഈസ്‌റ്റ് സെൻ്റർ മിനി സ്‌റ്റർ പാസ്‌റ്റർ ബി.മോനച്ചൻ കായംകുളം ഉദ്ഘാടനം ചെയ്തു. അപ്രതീക്ഷിത സംഭവ ങ്ങളാൽ മനുഷ്യർ പ്രതീക്ഷ നഷ്ടപ്പെട്ടവരായി മാറുമ്പോൾ ക്രിസ്തു വചനങ്ങൾക്കു പ്രത്യാശ പകരാൻ സാധിക്കുമെ ന്ന സത്യം തിരിച്ചറിയണമെന്നു പാസ്റ്റർ ബി.മോനച്ചൻ പറ ഞ്ഞു. സെന്റർ പിവൈപിഎ പുറ ത്തിറക്കിയ പാട്ട് പുസ്തകം പാസ്റ്റർ ബി. മോനച്ചൻ പ്രകാശനം ചെയ്തു.
പാസ്‌റ്റർ പ്രിൻസ് തോമസ് വചനഘോഷണം നടത്തി. സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്‌റ്റർ എം.ഒ.ചെറിയാൻ അധ്യക്ഷനായി. സെക്രട്ടറി പാസ്റ്റർ റെജി ചെറിയാൻ, ജോയിന്റ് സെക്രട്ടറി ഡോ. തോമസ് വർഗീ സ് എന്നിവർ പ്രസംഗിച്ചു. ഇന്നു 10ന് ഉപവാസ പ്രാർഥന, നാളെ രാവിലെ 10നു സുവർണജൂബി ലി സമ്മേളനം-ഐപിസി സം സ്ഥഥാന പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് പ്രസംഗിക്കും. പാസ്‌റ്റർ എം.വി.. വർഗീസ്, പാ സർ ബി.മോനച്ചൻ തുടങ്ങിയ വരെ ചടങ്ങിൽ ആദരിക്കും. 2നു സൺഡേസ്‌കൂൾ, പിവൈപിഎ വാർഷികം. 11നു രാവിലെ 8നു സംയുക്‌ത സഭായോഗം.