ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഡൽഹി സെന്റർ സംയുക്ത ആരാധന നാളെ
ഡൽഹി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഡൽഹി സെന്റർ സംയുക്ത ആരാധന നാളെ ഡാബ്രി മോഡ് എം സി ഡി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും. സഭാ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്, നോർത്തേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എം ഡി സാമൂവേൽ എന്നിവർ അതിഥികളായിരിക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ തോമസ്, അസ്സോ. സെന്റർ മിനിസ്റ്റർ പാസ്റ്റർ റെജി ആന്റണി, സെക്രട്ടറി പാസ്റ്റർ ജി ജയകുമാർ എന്നിവർ നേതൃത്വം നൽകും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.