കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ നാളെ സമാപിക്കും
കൊട്ടാരക്കര: എല്ലാവരും കൈവിട്ടാലും നിങ്ങളെ വീണ്ടെടുത്ത യേശു കൈവിടുകയില്ലെന്നും സഹായിക്കാൻ ശക്തനാണെന്നും തൃശൂർ സെന്റർ പാസ്‌റ്റർ വി ജോർജ്കുട്ടി. ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു.
വൈകിട്ട് നടന്ന യോഗത്തിൽ ഡൽഹി സെന്റർ പാസ്റ്റർ യൂനസ് മശി മുഖ്യപ്രഭാഷണം നടത്തി.
ഇന്നു രാവിലെ 4ന് സ്തോത്രാരാധന, 7ന് ബൈബിൾ ക്ലാസ്, 9.30ന് പൊതുയോഗം, വൈകിട്ട് 3ന് യുവജനയോഗം, 5.45നു സുവിശേഷ പ്രസംഗം, രാത്രി 10ന് പ്രത്യേക പ്രാർത്ഥന എന്നിവ നടക്കും. സാർവ്വദേശീയ കൺവൻഷൻ നാളെ സമാപിക്കും.