ഐപിസി കുമളി സെന്റർ കൺവൻഷൻ ഇന്ന് മുതൽ
കുമളി : ഐപിസി കുമളി 33-മത് സെന്റർ കൺവൻഷൻ ഇന്ന് മുതൽ ഫെബ്രുവരി 11 ഞായർ വരെ നടത്തപെടുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ രാത്രി 9 മണി വരെ ആറാംമൈൽ പഞ്ചായത്ത് മൈതാനത്തിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. ഐ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ കെ. സി തോമസ് (പ്രസിഡന്റ്,ഐപിസി കേരള സ്റ്റേറ്റ് ), റെജി ശാസ്താംകോട്ട, അനിൽ കൊടിത്തോട്ടം, കെ. ജെ തോമസ് (കുമളി ), തോമസ് മാത്യു ചാരുവേലി, വർഗീസ് എബ്രഹാം (റാന്നി )എന്നിവർ ദൈവവചനം സംസാരിക്കും.
ജെറുശലേം വോയ്‌സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞാറാഴ്ച സെന്റർ സഭകളുടെ സംയുക്ത ആരാധനയും ,കർത്തൃമേശയോടും കൺവൻഷൻ സമാപിക്കും.