ബഹ്റൈൻ എം.ഇ.പി.സിക്ക് പുതിയ നേതൃത്വം
മനാമ: ബഹ്റൈനിലെ പെന്തെക്കോസ്ത് ഐക്യവേദിയായ മിഡിൽ ഈസ്റ്റ് പെന്തെക്കോസ്ത് ചർച്ചിന്റെ 34 മത് വാർഷിക പൊതുയോഗം ജനുവരി 27 ന് ശനിയാഴ്ച സഗയായിലെ ശാരോൻ
ഫെലോഷിപ്പ് ചർച്ച് ഹാളിൽ നടന്നു. എം ഇ പി സി പ്രസിഡൻറ് പാസ്റ്റർ ജയിസൺ കുഴിവിള (ഐ പി സി ബഹ്റൈൻ) അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബ്രദർ മാർട്ടിൻ ജോ മാത്യു വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
2024 ലെ എക്സിക്യൂറ്റിവ് കമ്മറ്റിയിലേക്കു പ്രസിഡൻറ് പാസ്റ്റർ ടൈറ്റസ് ജോൺസൺ (ശാരോൻ ഫെലോഷിപ്പ് ചർച്ച്), വൈസ്സ് പ്രസിഡൻറ് പാസ്റ്റർ ബിജു ഹെബ്രോൻ (ഐ പി സി ഹെബ്രോൻ), ജനറൽ സെക്രട്ടറി ബ്രദർ മാർട്ടിൻ ജോ മാത്യു (എ ജി ), ജോ.സെക്രട്ടറി ബ്രദർ മനോജ് തോമസ് (ഐ പി സി ബഹ്റൈൻ), ട്രഷറാർ ബ്രദർ രഞ്ജൻ
ജോർജ് (ഐ പി സി ശാലോം ), ജോ. ട്രഷറാർ ബ്രദർ സുജിത് കുമാർ (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ പ്രയർ ഫെലോഷിപ്) എന്നിവരെയും മറ്റു സ്ഥിരാംഗങ്ങളായും കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.