ജനം വചനത്തിന്റെ കരുത്തറിയാൻ മടങ്ങിവരണം: പാസ്റ്റർ കെ.ജെ. മാത്യു
അടൂർ-പറന്തൽ:
ജനം വചനത്തിൻ്റെ കരുത്തറിയാൻ ദൈവത്തിങ്കലേക്കു മടങ്ങി വരണമെന്നും അപ്പോൾ ഉണ്ടാകുന്ന പരിവർത്തനം അത്ഭുകരമാകുമെന്നും
വലിയ പരിവർത്തനങ്ങൾക്കു ഈ തലമുറ സാക്ഷികളാകണമെന്നും സൗത്തിന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. മാത്യു പ്രസ്താവിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷനിൽ രണ്ടാം ദിനം രാത്രിയിൽ പൊതുസമ്മേളനത്തിൽ മുഖ്യസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വചനമാകുന്ന ക്രിസ്തുവിങ്കലേക്കു ജനം വരിക എന്നതാണ് കാലഘട്ടത്തിൻ്റെ ആവശ്യം അതിനു തയ്യാറാകുന്ന ഇടങ്ങളിൽ ഉണർവ്വിൻ്റെ പുതിയ ചലനങ്ങൾ രൂപപ്പെടുമെന്നും അതിൽ പങ്കാളിയാകുവാൻ ഓരോരുത്തരും തയ്യാറാകണമെന്നും പാസ്റ്റർ കെ.ജെ. മാത്യു തുടർന്നു. സഭയുടെ ദക്ഷിണമേഖലാ ഡയറക്ടർ പാസ്റ്റർ പി.കെ.യേശുദാസ് അദ്ധ്യക്ഷത വഹിച്ചു.പാസ്റ്റർ ജോൺ സാമുവേൽ സന്ദേശം നല്കി.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ട്രഷറാർ പാസ്റ്റർ ഫിന്നി ജോസഫ്, പെന്തക്കോസ്തൽ അസംബ്ലി, മസ്കറ്റ് സെക്രട്ടറി ജോർജ് കെ.സാമുവേൽ, എ ജി.മലബാർ ഡിസ്ട്രിക്ട് മുൻ സെക്രട്ടറി പാസ്റ്റർ കെ.കെ.മാത്യു എന്നിവർ ആശംസാപ്രസംഗം നടത്തി. ലില്ലി ജസ്റ്റസ്, ബേബി ഡാനിയേൽ, പാസ്റ്റർമാരായ ജെ.എം.രജീഷ്, സ്റ്റീഫൻ വർഗീസ്, ജോൺലി.ഡി എന്നിവർ പ്രാർത്ഥന നയിച്ചു. സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവേൽ, അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി.കെ.ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി.ബേബി തുടങ്ങിയവർ നേതൃത്വം നല്കി.
രാവിലെ ഒൻപതിന് നടന്ന ശുശ്രൂഷ സമ്മേളനത്തിൽ ഡോ.കെ.നന്നു, പാസ്റ്റർ ടി.എ.വർഗീസ് പതിനൊന്നിന് നടന്ന പ്രത്യേക സമ്മേളനത്തിൽ ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പാഠാവലി സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പ്രകാശനം ചെയ്തു. ചെയർമാൻ പാസ്റ്റർ നിറ്റ്സൺ കെ.വർഗീസ് നേതൃത്വം നല്കി. പാസ്റ്റർ ഐസക് ജപലാൽ പ്രസംഗിച്ചു.
ഉച്ചയ്ക്ക് 3 ന് നടന്ന സമ്മേളനത്തിൽ പാസ്റ്റർ ടി.വി.തങ്കച്ചൻ നേതൃത്വം നല്കി. പാസ്റ്റർമാരായ ഡി.മാത്യൂസ്, അലക്സാണ്ടർ പി.ഉമ്മൻ എന്നിവർ സന്ദേശം നല്കി. പാസ്റ്റർമാരായ ടി.എസ്.സ്റ്റ്യുവർട്ട്, പാസ്റ്റർ ഫിന്നി ജോർജ്, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ വിവിധ ഡിപ്പാർട്ട്മെൻ്റ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
നാളെ രാവിലെ ഒമ്പതിന് പാസ്റ്റർ ജോർജ് പി. ചാക്കോ, പാസ്റ്റർ എബ്രഹാം ഉണ്ണൂണ്ണി എന്നിവർ പ്രസംഗിക്കും.പതിനൊന്നിന് ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്വാർത്ഥി സമ്മേളനത്തിന് പ്രിൻസിപ്പാൾ ഡോ.ജയിംസ് ജോർജ് വെൺമണി നേതൃത്വം നല്കും.
ഉച്ചയ്ക്ക് മൂന്നിന് എ.ജി.തിയോളജിക്കൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ‘പെന്തക്കോസ്ത് ദൈവശാസ്ത്രം സമഗ്ര സമാഹാരത്തിൻ്റെ ‘ പ്രീപബ്ലിക്കേഷൻ ഉദ്ഘാടനം ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ജനറൽ വൈസ് പ്രസിഡൻ്റ് ഡോ.ഫിലിപ്പ് പി തോമസ് നിർവ്വഹിക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അപ്പോളജസ്റ്റിക് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ജെയ്സ് പാണ്ടനാട്, മാധ്യമ പ്രവർത്തകൻ സാംകുട്ടി ചാക്കോ നിലമ്പൂർ തുടങ്ങിയവർ ആശംസാ പ്രഭാഷണം നടത്തും.
വൈകിട്ട് ആറിന് പൊതുയോഗത്തിൽ പാസ്റ്റർമാരായ മാനുവേൽ ജോൺസൻ, മനോജ് തോമസ് എന്നിവർ പ്രസംഗിക്കും. സഭാ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി അദ്ധ്യക്ഷത വഹിക്കും.