തങ്കു ബ്രദർ ഡബ്ലിനിൽ ശുശ്രൂഷിക്കുന്നു
ഡബ്ലിൻ: ഹെവൻലി ഫീസ്റ് അയർലൻഡ് സഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ നടക്കുന്ന ഇന്നർ ചേമ്പർ ഫാമിലി മീറ്റിൽ സുവിശേഷകൻ ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ) ശുശ്രൂഷിക്കും.
കേരളത്തിലെ കോട്ടയം പട്ടണത്തിൽ തുടക്കമിട്ട് ഇന്ന് ലോകമെങ്ങും സഭകളുള്ള ഹെവൻലി ഫീസ്റ്റിന്റെ സ്ഥാപക പ്രസിഡണ്ടാണ് തങ്കു ബ്രദർ എന്നറിയപ്പെടുന്ന ഡോ. മാത്യു കുരുവിള. Address: Venue: 7 Le Fanu Rd, Ballyfermot Rd, Cherry Orchard, Dublin, D10 NH74. ഈ യോഗത്തിലേക്ക് ഡബ്ലിനിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ദൈവജനത്തെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.