അദ്ധ്യാപക – വിദ്യാർത്ഥി സെമിനാറും സൺ‌ഡേ സ്കൂൾ വാർഷികവും

കായംകുളം: അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ സൺ‌ഡേസ്കൂൾ അദ്ധ്യാപക വിദ്യാർത്ഥി സെമിനാറും സൺ‌ഡേസ്കൂൾ വാർഷികവും ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ കായംകുളം ഏ ജി ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.സൺ‌ഡേസ്കൂൾ കൺവീനർ പാസ്റ്റർ. രാജു ജോൺ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്ഷൻ പ്രസ്ബിറ്റർ റവ. ഫിന്നി ജോസഫ് ഉദ്ഘാടനം നിർവഹിക്കും.

News Middle Advt Banner

സൺ‌ഡേസ്കൂൾ സെക്രട്ടറി അനീഷ് കെ സ്വാഗതം പറയും.”സൺ‌ഡേ സ്കൂൾ പഠനത്തിന്റെ കാലികപ്രസക്തി ” എന്ന വിഷയത്തിൽ ഡോ. ഐസക് പോൾ (അസോ. പ്രൊഫസർ, ഗവ. ട്രെയിനിങ് കോളേജ്, തിരുവനന്തപുരം )ക്ലാസുകൾ നയിക്കും. ആരാധനകൾക്ക് ലിജോ ഡേവിഡും ജോയൽ ബി ചാക്കോയും നേതൃത്വം നൽകും.അന്നേ ദിവസം സെക്ഷൻ താലന്ത് മത്സരങ്ങളിൽ, പരീക്ഷകളിൽ വിജയികളായ കുട്ടികളെയും അദ്ധ്യാപകരെയും മൊമെന്റോ നൽകി ആദരിക്കും. സൺ‌ഡേസ്കൂൾ ട്രഷറർ പ്രസ്റ്റിൻ പി ജേക്കബ് കൃതഞ്ജത പറയും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading