ഗില്‍ഗാല്‍ ഫെലോഷിപ്പ് അബുദാബി ഫാമിലി സെമിനാർ നാളെ വൈകിട്ട്
അബുദാബി: ഗില്‍ഗാല്‍ ഫെലോഷിപ്പ് അബുദാബിയുടെ സഹോദരി സമാജത്തിന്റെ നേതൃത്വത്തിൽ 2024 ജനുവരി 6 ശനിയാഴ്ച വൈകുന്നേരം യുഎഇ സമയം 7 30 മുതൽ 9:00 മണി വരെ സും പ്ലാറ്റ്ഫോമിലൂടെ ഫാമിലി സെമിനാർ നടത്തപ്പെടുന്നു.
സഭാ ശുശ്രൂഷകൻ പാസ്റ്റർ എംജെ ഡൊമിനിക് അധ്യക്ഷനാകുന്ന മീറ്റിങ്ങിൽ ഡോ എബി പീറ്റർ (കോട്ടയം തിയോളജിക്കൽ സെമിനാരി) ക്രിസ്തീയ കുടുംബങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ദൈവവചനത്തിൽ നിന്നും ക്ലാസുകൾ നിർവഹിക്കും, പ്രസ്തുത മീറ്റിങ്ങുകൾക്ക് സഹോദരി സമാജം ഭാരവാഹികളായ ബെൻസി ഡൊമിനിക്, വിദ്യ അനീഷ്, ലിനു ജോയൽ തുടങ്ങിയവർ നേതൃത്വം നൽകും. മീറ്റിംഗ് ഐഡി: 457 182 9456
പാസ്സ്‌വേർഡ് :23458




- Advertisement -