ക്രൈസ്തവ എഴുത്തുപുര ദ്വിദിന കൺവൻഷന് അനുഗ്രഹീത തുടക്കം
ഖത്തർ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന കൺവൻഷൻ 2024 ജനുവരി 03നു വൈകിട്ട് 6.30നു പാസ്റ്റർ എബ്രഹാം മാത്യൂസ് പ്രാർത്ഥിച്ച് ആരംഭിച്ചു. ഐ.ഡി.സി.സി കോംപ്ലക്സ് ബിൽഡിംഗ് നമ്പർ 2 ഹാൾ നമ്പർ 6 ൽ വച്ച് ഇൻ ഹിസ് പ്രസൻസ് എന്ന പേരിൽ നടക്കുന്ന മീറ്റിങ്ങിൽ കെ. ഇ. ഖത്തർ ക്വയർ ന്റെ നേതൃത്വത്തിൽ എബെൻ ഏസർ പെന്തക്കോസ്തൽ അസംബ്ലി സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ കോശി അധ്യക്ഷനായിരുന്നു. എബെൻ ഏസർ പെന്തക്കോസ്തൽ അസംബ്ലി ചർച്ച് കൊയർ അംഗങ്ങൾ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ഷിജു തോമസ് ആശംസ അറിയിച്ചു.
ഈ മീറ്റിംഗിൽ സുപ്രസിദ്ധ പ്രസംഗകനും വേദ അധ്യാപകനും ആയ പാസ്റ്റർ. ഷാജി ഡാനിയേൽ എഫെസ്യ ലേഖനത്തെ ആസ്പദമാക്കി ദൈവവചനം ശുശ്രൂഷിച്ചു. പാപിക്ക് ദൈവത്തിൽ നിന്ന് ലഭ്യമായ വീണ്ടെടുപ്പിനെയും നീതീകരണത്തെയും വിലയുള്ളതായി കാണുവാൻ നമുക്ക് കഴിയണം എന്ന് അദ്ദേഹം ഓർപ്പിച്ചു.
ഇന്ന് വൈകിട്ട് 06:30 മുതൽ 9:15 വരെ ഐ.ഡി.സി.സി കോംപ്ലക്സ് ബിൽഡിംഗ് നമ്പർ 2 ഹാൾ നമ്പർ 6 ൽ വച്ച് കൺവൻഷന്റെ രണ്ടാം ദിവസത്തെ മീറ്റിംഗ് നടക്കും.
ഈ മീറ്റിംഗിൽ സുപ്രസിദ്ധ പ്രസംഗകനും വേദ അധ്യാപകനും ആയ പാസ്റ്റർ ഷാജി ഡാനിയേൽ ദൈവവചനം ശുശ്രൂഷിക്കും. ക്രൈസ്തവ എഴുത്തുപുര ഖത്തർ ക്വയറിന്റെ നേതൃത്വത്തിൽ ദോഹ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ക്വയർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും.




- Advertisement -