ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി സഭയുടെ നവീകരിച്ച ആലയത്തിന്റെ ഉൽഘാടനം നടന്നു

ചിക്കാഗോ: സുവർണ്ണ ജൂബിലിയിലേക്ക് കടക്കുന്ന ഐ സി എ ജി ( ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഗോഡ് )സഭയുടെ നവീകരിക്കപ്പെട്ട ആലയത്തിന്റെ പ്രവേശന കവാടം ഡിസംബർ 24 ഞായറാഴ്ച വൈകിട്ട് നടന്ന ലളിതമായ ചടങ്ങിൽ സഭയുടെ സീനിയർ മിനിസ്റ്റർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസനും ലീഡ് പാസ്റ്റർ പാസ്റ്റർ സംസൻ സാബുവും ചേർന്നു ഉത്ഘാടനം ചെയ്തു. പ്രാർഥന നിരതരായി കവാടത്തിനു പുറത്തു നിന്നിരുന്ന സഭാംഗങ്ങൾ ഗാന പ്രതിഗാനത്തോടെ തുടർന്ന് സഭ ഹാളിൽ പ്രവേശിച്ചു. സഭാ സെക്രട്ടറി വർഗീസ് സാമുവേൽ, മീഡിയയ്ക്ക് വേണ്ടി കുര്യൻ ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന പബ്ലിക് മീറ്റിംഗിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പാസ്റ്റർ സാം സൻ സാബു നേതൃത്വം നൽകിയ മീറ്റിഗിൽ ചർച്ച് കൊയർ പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകി.

35 വർഷങ്ങൾക്കു മുമ്പ് സഭ സ്വന്തമാക്കിയ ഈ ആലയത്തിന് കാലാനുസരണമായ മാറ്റങ്ങൾ വരുത്തിയാണ് നവീകരിച്ചരിക്കുന്നത്. സ്റ്റേജിന് വരുത്തിയ പുനർ ക്രമീകരണങ്ങൾ മൂലം കൂടുതൽ സീറ്റുകൾ വിശ്വാസികൾക്കായി ലഭ്യമായിടുണ്ട്. ആലയത്തിന്റെ പുറകു വശത്തുള്ള പാർക്കിംഗ് ലോട്ടിലേക്കും ബെയ്സ്മെന്റിലേക്കും പെട്ടെന്ന് എത്തിച്ചേരുവാൻ ലിഫ്റ്റ് സംവിധാനവും പുതിയതായി ക്രമകരിച്ചിട്ടുണ്ട്. സഭാ സെക്രട്ടറി വർഗീസ് സാമൂവേൽ, ബ്രദർ ജോൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് നവികരണ പ്രവർത്തനങ്ങൾ നടത്തിയത്.

1973 ലാണ് ഐ സി എ ജി സഭ ചിക്കാഗോയിൽ പ്രവർത്തനം ആരംഭിക്കുന്നത്. അൻപതാം വർഷത്തിലേക്കു കടക്കുന്ന സഭയുടെ സുവർണ ജൂബിലി 2024ൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് സഭാ സെക്രട്ടറി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply