റ്റി.പി.എം കുമളി: സുവിശേഷ പ്രസംഗം ഇന്നും നാളെയും
കുമളി: ദി പെന്തെക്കൊസ്ത് മിഷൻ കുമളി സഭയുടെ (കട്ടപ്പന സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഡിസംബർ 24, 25 തീയതികളിൽ കുമളി ചെളിമട റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും. ഇന്നും നാളെയും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും നാളെ രാവിലെ 9.30 ന് പൊതുയോഗവും ഉച്ചകഴിഞ്ഞ് 2 ന് സൺഡേ സ്കൂൾ വാർഷികവും നടക്കും. കൺവൻഷന് മുന്നോടിയായി ട്രാക്ട് മിനിസ്ട്രിയും പരസ്യ യോഗങ്ങളും കുമളിയിലും സമീപ പ്രദേശങ്ങളിലും നടന്നു.
സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. യോഗാനന്തരം രോഗികൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.






- Advertisement -