റ്റി.പി.എം അറ്റ്ലാന്റ സഭാ ശുശ്രൂഷകൻ ബ്രദർ ഡോജുൻ യോഷികാമിയുടെ സംസ്കാരം നടന്നു
ജോർജിയ / (യു എസ്): ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) അറ്റ്ലാന്റ സഭാ ശുശ്രൂഷകൻ ബ്രദർ ഡോജുൻ മൈക്കിൾ യോഷികാമി ഡിസംബർ 16 ന് രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 21 വെള്ളിയാഴ്ച രാവിലെ 9.30 ന് ജോർജിയ ലോറൻസവിൽ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ലോറൻസവിൽ ഗിവിനെറ്റ് മെമ്മോറിയൽ പാർക്കിൽ സംസ്കരിച്ചു.
1965 ൽ ജപ്പാൻ സ്വദേശികളായ മാതാപിതാക്കളുടെ മകനായി കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ജനിച്ച ബ്രദർ ഡോജുൻ 1989 ൽ തന്റെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ചു. 1996 ജൂലൈ 29 ന് തന്റെ പൂർണ സമയ സുവിശേഷവേലയ്ക്കായി സമർപ്പിച്ചു. എൽ സാൽവദോർ, കോസ്റ്റ റീക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, പാപുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളിലും അമേരിക്കയിലെ വാഷിംഗ്ടൺ, ലോസ് ആഞ്ചെലെസ്, അമിറ്റിവിൽ, അറ്റ്ലാന്റ എന്നിവിടങ്ങളിലും സഭയുടെ ശുശ്രൂഷകനായി 26 വർഷം ശുശ്രൂഷ ചെയ്തു.