ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ജനറൽ കൺവെൻഷൻ ജനുവരി 17 മുതൽ

KE News Desk | Kottayam

പാമ്പാടി: ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ദൈവസഭയുടെ 40 -മത് ജനറൽ കൺവെൻഷൻ 2024 ജനുവരി 17 ബുധൻ മുതൽ 21 ഞായർ രാത്രി വരെ പാമ്പാടി എം ജി എം ഹൈസ്കൂളിന് സമീപമുള്ള ജി.എം.ഡി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ദൈവസഭ പ്രസിഡന്റ് പാസ്റ്റർ ബിബിൻ ബി മാത്യു ഉദ്ഘാടനം ചെയ്യപ്പെടുന്ന യോഗങ്ങളിൽ പാസ്റ്റർ എബി ഏബ്രഹാം കോട്ടയം , പാസ്റ്റർ ജെയ്സ് പാണ്ടനാട് , പാസ്റ്റർ ജോയ് പാറക്കൽ, പാസ്റ്റർ റെജി ശാസ്താംകോട്ട , പാസ്റ്റർ ടി ഡി ബാബു എറണാകുളം, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ബ്രദർ യേശുദാസ് ജോർജ് നയിക്കുന്ന ഹോളി ഹാർപ്പ്സ് ചെങ്ങന്നൂർ ഗാനശുശ്രൂഷ നിർവഹിക്കും. എല്ലാദിവസവും രാത്രി 6 മുതൽ 9.30 വരെ പൊതുയോഗവും, പകൽ പ്രത്യേക സമ്മേളനങ്ങളും നടത്തപ്പെടും. പാസ്റ്റർ. ഡോ.ബെൻസൺ വി യോഹന്നാൻ, പാസ്റ്റർ സുനിൽ കൊടിത്തോട്ടം, പാസ്റ്റർ ഷാജു വർഗീസ് എന്നിവർ ബൈബിൾ ക്ലാസ് എടുക്കും

കൺവെൻഷനോട് അനുബന്ധിച്ച് ബൈബിൾ ക്ലാസുകൾ, ജനറൽബോഡി യോഗം, യൂത്ത്- സൺഡേ സ്കൂൾ- സഹോദരീസമാജം വാർഷിക മീറ്റിങ്ങുകൾ, ഇവാഞ്ചലിസം പ്രോഗ്രാം, സുവിശേഷ റാലി, ആരാധന, സ്നാന ശുശ്രൂഷ, കർതൃമേശ എന്നിവ നടക്കും. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി ദൈവസഭ പ്രസിഡന്റ് ജനറൽ കൺവീനറായും, പ്രോഗ്രാം കമ്മിറ്റി- സെന്റർ പാസ്റ്റേഴ്സ്, പബ്ലിസിറ്റി: പാസ്റ്റർ റെജീഷ് ജോൺ , സ്വാഗതസംഘം ലീഡർ: പാസ്റ്റർ രാജു ജോർജ് , പ്രയർ ലീഡർ: പാസ്റ്റർ പി എം രാജു , ഫുഡ്: പാസ്റ്റർ ടി ജെ തോമസ് , ലൈറ്റ് ആൻഡ് സൗണ്ട്: പാസ്റ്റർ ബോവസ് സണ്ണി, ഓഫീസ്: ജനറൽ സെക്രട്ടറി, സ്റ്റേജ്: പാസ്റ്റർ എ കെ രാജു, പാസ്റ്റർ മനോജ് കെ വർഗീസ്, അക്കോമഡേഷൻ: പാസ്റ്റർ ജോബി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.