എൽഡർ ജെയ്സന്റെ മാതാവ് സൂസമ്മ പൗലോസിന്റെ സംസ്കാരം നാളെ
മല്ലശേരി: ദി പെന്തെക്കോസ്ത് മിഷൻ കൺവൻഷൻ പ്രസംഗകനും ചെങ്ങന്നൂർ സഭാ ശുശ്രൂഷകനുമായ എൽഡർ ജെയ്സന്റെ മാതാവ് മണ്ണൂർ കിഴക്കേതിൽ (വിളവിനാൽ) സൂസമ്മ പൗലോസ് (കുഞ്ഞുമോൾ 80) അന്തരിച്ചു. മൃതദേഹം നാളെ ഡിസംബർ 15 ന് രാവിലെ 7ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 10 ന് കോന്നി ചിറ്റൂർമുക്ക് റ്റിപിഎം സഭാ ഹാളിലെ ശുശ്രൂഷക്ക് ശേഷം ആമക്കുന്ന് റ്റിപിഎം സെമിത്തേരിയിൽ. വയ്യാറ്റുപുഴ ചേന്നംകര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം. ജി പൗലോസ്. മറ്റു മക്കൾ: ജോൺസൺ, വിൽസൺ (ബഹ്റൈൻ), തോംസൺ (യുകെ), പരേതനായ പോൾസൺ. മരുമക്കൾ: സുജ, ആനി, ആനി, ബീന.