ഓൺലൈൻ ബൈബിൾ ക്ലാസ്സ് നാളെ മുതൽ
അബുദാബി: ഹെബ്രോൺ ഫെലോഷിപ്പ് ചർച്ച് ഓഫ് ഗോഡ് മുസഫ, അബുദാബിയുടെ നേതൃത്വത്തിൽ 2023 ഡിസംബർ 11 തിങ്കളാഴ്ച മുതൽ 13 ബുധനാഴ്ച വരെ UAE സമയം രാത്രി 8 മണി മുതൽ 10 മണി വരെ (ഇന്ത്യൻ സമയം രാത്രി 9.30 മുതൽ 11.30) ആത്മീയ യുദ്ധം എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ ബൈബിൾ ക്ലാസ് നടത്തപ്പെടുന്നു.
ക്ലാസുകൾക്ക് അനുഗ്രഹീത കർതൃദാസൻ പാസ്റ്റർ കെ ഓ തോമസ് നേതൃത്വം നൽകും. ഹെബ്രോൺ കൊയർ സംഗീത ശുശ്രൂഷ നിർവഹിക്കും. പ്രസ്തുത മീറ്റിങ്ങിന് പാസ്റ്റർ തോമസ്കുട്ടി ഐസക്, ബ്രദർ ബ്ലസ്സൻ ജി സാം തുടങ്ങിയവർ നേതൃത്വം നൽകും.
സൂം ഐഡി :442 520 7945
പാസ്സ്കോഡ് : 123456