കെ ഇ കാനഡ ഒന്റാറിയോ യൂണിറ്റിന്റെ “ഡിവൈൻ റിഥംസ് 2023” മ്യൂസിക്കൽ ഇവന്റ് നടന്നു
ഒന്റാറിയോ: ക്രൈസ്തവ എഴുത്തുപുര കാനഡ ഒന്റാറിയോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “ഡിവൈൻ റിഥംസ് 2023” മ്യൂസിക്കൽ ഇവന്റ് ഇന്ന് വുഡ്ബൈൻ മാളിൽ (500 Rexdale Blvd. Etobicoke ON M9W 6K5) വെച്ച് നടന്നു. ഒന്റാറിയോയിലെ വിവിധ പ്രാദേശിക സഭകൾ ഇവന്റിൽ പങ്കെടുക്കുകയും വിവിധ പ്രാദേശിക സഭകളിലെ ദൈവദാസന്മാർ സന്ദേശങ്ങൾ നൽകുകയും ചെയ്തു.
വാർത്ത: സെനോ ബെൻ സണ്ണി