കല്ലുമല ദൈവസഭ ജനറൽ കൺവൻഷൻ ഡിസംബർ 27 മുതൽ

മാവേലിക്കര: ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ദൈവസഭയുടെ ജനറൽ കൺവെൻഷൻ 2023 ഡിസംബർ മാസം 27 മുതൽ 31 വരെ കല്ലുമല ഐ.ഇ.എം ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും. രാത്രി യോഗങ്ങൾ വൈകുന്നേരം 5:30 മുതൽ 9:00 വരെയും സംയുക്ത ആരാധന ഞായറാഴ്ച്ച രാവിലെ 8:30 മുതൽ നടക്കും. കൂടാതെ ബൈബിൾ ക്ലാസ്സുകൾ, യൂത്ത് മീറ്റിംഗ്, ചൈൽഡ് ഇവാഞ്ചലിസം മീറ്റിംഗ്, സഹോദരിമാരുടെ മീറ്റിംഗ്, എന്നിവയും അന്നേ ദിവസങ്ങളിൽ നടത്തപ്പെടും.

പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ് തോമസ്, ഷാജി എം. പോൾ, കെ. ജെ മാത്യു, ഡോ. ഐസക് വി. മാത്യു എന്നിവർ സന്ദേശം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply