പുതുതലമുറയ്ക്കു നവാവേശമായി അഹവാ 2023 വിൻഡർ വിബിഎസ് രണ്ടാം സീസൺ ഡിസംബർ 11 മുതൽ 14 വരെ
അബുദാബി: പുതുതലമുറയിൽ ക്രിസ്തു സ്നേഹത്തിന്റെ മൂല്യബോധം ഉണർത്തി, പ്രതിസന്ധിഘട്ടങ്ങളിൽ തങ്ങൾ ഒറ്റയ്ക്കല്ലെന്നു ഉത്ബോധിപ്പിച്ചുകൊണ്ട് , അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷനും (APCCON ), ക്രൈസ്തവ എഴുത്തുപുര യൂ.എ. ഇ ചാപ്റ്ററും ചേർന്നൊരുക്കുന്ന വിൻഡർ ഓൺ ലൈൻ വീ.ബി.എസ് അഹവ 2023, ഡിസംബർ 11 മുതൽ 14 വരെ സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തപ്പെടും.
വി.ബി എസു കളിലൂടെ ആധുനിക ക്രിസ്തീയ തലമുറയുടെ ആവേശമായി മാറിയ എക്സൽ ഇന്റർനാഷണൽ വി. ബി. എസ്, പ്രസ്തുത വിബിഎസിനും നേതൃത്വം നൽകും. മാറ്റങ്ങളുടെ ലോകത്ത് ഏകാന്തതയുടെ തടവറയിൽ ഒറ്റപ്പെടലുകൾ അനുഭവിക്കുന്ന പുതുതലമുറയ്ക്ക്, നല്ല സഖിയായ യേശു കൂടെയുണ്ടെന്നുള്ള സന്ദേശവുമായി വൺപ്ലസ് എന്ന തീമിൽ അധിഷ്ഠിതമായി ആയിരിക്കും വി.ബി.എസ് നടത്തപ്പെടുക.
പ്രവർത്തനങ്ങളുടെ ഏകോപനത്തിലും നടത്തിപ്പിനുമായി, APCCON പ്രസിഡന്റ് പാസ്റ്റർ. എബി എം വർഗീസ്, ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രസിഡന്റ്, സുവി : ജോൺസി തോമസ് കടമ്മനിട്ട, എക്സൽ ഇന്റർനാഷണൽ വിബിഎസ് ഡയറക്ടർ പാസ്റ്റർ റിബി കെന്നെത് എന്നിവരുടെ നേതൃത്വത്തിൽ വിശാലമായ കമ്മിറ്റികൾ രൂപീകരിച്ചു.വിബിഎസിൽ പങ്കെടുക്കാനും കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെടുവാനും താഴെ ഉള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://forms.gle/cKBju3aU4jgYTTjg6


- Advertisement -