ഷാർജയിൽ വാഹനാപകടത്തിൽ മനോജ് മാണി (38) മരണമടഞ്ഞു
ഷാർജ: മലപ്പുറം നിലമ്പൂർ എടക്കര കലാ സാഗറിൽ ചങ്ങനാക്കുന്നേൽ മാണിയുടെയും സാറാമ്മയുടെയും മകൻ മനോജ് മാണി (38 വയസ്സ്) ഷാർജയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. ഷാർജയിലെ അബൂ ഷഗാരയിൽ വച്ച് സംഭവിച്ച വാഹനാപകടത്തെ തുടർന്ന് ഉടൻ തന്നെ അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഷാർജയിലെ ഒരു റസ്റ്ററന്റിൽ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.