ലണ്ടനിൽ നഴ്സ് ജെസ് എഡ്വിന്‍ (38) മരണമടഞ്ഞു
ലണ്ടൻ: കണ്ണൂര്‍ സ്വദേശിനി ജെസ് എഡ്വിന്‍ (38) ലണ്ടനിൽ മരണമടഞ്ഞു. ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു ജെസ്സ്. വോക്കിംഗിനടുത്തുള്ള ഫ്രിംലിയിലായിരുന്നു താമസിച്ചിരുന്നത്. ജെസ് യുകെയിലെത്തിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. അതിനിടയില്‍ തന്നെ പള്ളി ക്വയറിലും മലയാളികള്‍ക്കിടയിലും വളരെയധികം സജീവമായിരുന്നു.
കഴിഞ്ഞാഴ്ചയാണ് ജെസ്സിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്തിരിക്കവേയാണ് അസഹ്യമായ നടുവേദനയെ തുടര്‍ന്ന് ജെസ്സിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നഫീല്‍ഡ് ഹോസ്പിറ്റലില്‍ പെറ്റ്സ്‌കാനിനായി കാത്തിരിക്കവേയാണ് ജെസ്സിന്റെ ആരോഗ്യസ്ഥിതി വഷളാവുകയും ഉടന്‍ തന്നെ പാലിയേറ്റീവിലേക്ക് മാറ്റുകയും ചെയ്തത്. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം നാട്ടിൽ സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. സംസ്കാരം പിന്നീട്.