ഐ.പി.സി യു.എ.ഇ റീജിയൻ വാർഷിക കൺവൻഷൻ ഷാർജയിൽ നവംബർ 20 മുതൽ
ഷാർജ: ഐ.പി.സി യു.എ.ഇ റീജിയൻ കൺവൻഷൻ നവംബർ 20,21, 22 (തിങ്കൾ, ചൊവ്വ, ബുധൻ) എന്നി ദിവസങ്ങളിൽ വൈകിട്ട് 07:30 മുതൽ 10:00 മണി വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വെച്ച് നടക്കും. യു.എ.ഇ റീജിയൻ പ്രസിഡന്റ് റവ ഡോ. വിൽസൺ ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന സുവിശേഷ യോഗത്തിൽ ഐ.പി.സി കേരളസ്റ്റേറ്റ് സെക്രട്ടറിയും അനുഗ്രഹീത പ്രഭാഷകനും ആയ പാസ്റ്റർ.ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കും.
ഐ.പി.സി അജ്മാൻ , ഐ.പി.സി എലീം ഷാർജ , ഐപിസി അബുദാബി സഭകളിലെ ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.യോഗങ്ങൾക്ക് ഐ.പി.സി യു.എ.ഇ റീജിയൻ എക്സിക്യുട്ടീവ്സിന്റെ നേതൃത്വത്തിൽ വിപുലമായ നിലയിൽ ക്രമീകരണം ചെയ്തു വരുന്നു.