ക്യാനഡയിൽ മലയാളി വിദ്യാർത്ഥി റ്റോണി (23) വിഷവാതകം ശ്വസിച്ച് മരിച്ചു
ഓഷാവ: ക്യാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ ഓഷാവയിൽ വിദ്യാർത്ഥിയായ കണ്ണൂർ ചെമ്പേരി സ്വദേശി റ്റോണി (23 വയസ്സ്) കാർബൺ മോണോക്സൈഡ് എന്ന വിഷ വാതകം ശ്വസിച്ച് മരണമടഞ്ഞത്.
പോലീസ് റ്റോണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.