കാനം അച്ഛന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
കോട്ടയം: സുപ്രസിദ്ധ സുവിശേഷ പ്രസംഗകൻ ഇവ.പി ഐ എബ്രഹാം (കാനം അച്ചൻ) ന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
പാലാ മെഡിസിറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന കാനം അച്ഛന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉള്ളതായി മകൻ ബിജു എബ്രഹാം അറ്റ്ലാന്റ്റയിൽ നിന്ന് അറിയിച്ചു. ആന്തരിക അവയവങ്ങളിൽ കണ്ട നീർവീക്കത്തിന് പരിഹാരമായി ഡോക്ടർമാർ നിർദ്ദേശിച്ച സർജറി അച്ഛന്റെ നിലവിലുള്ള ആരോഗ്യ സ്ഥിതിയും പ്രായവും പരിഗണിച്ചു തത്കാലം വേണ്ടെന്ന് വെച്ചതായി കുടുംബം അറിയിച്ചു. ലോകം എമ്പാടുമുള്ള ദൈവമക്കളുടെ പ്രാർത്ഥനയ്ക്ക് കുടുംബാംഗങ്ങൾ നന്ദി അറിയിച്ചിട്ടുണ്ട്.