യുഎഇയിൽ വിസിറ്റിംഗ് പാസ്റ്റേഴ്സിനെ ആദരിച്ചു

ഷാർജ: വിസിറ്റിങ്ങിനോടുള്ള ബന്ധത്തിൽ യുഎഇയിൽ എത്തിയ ദൈവദാസന്മാരെ ഐപിസി ഗോസ്പൽ സെന്റർ ഷാർജ 2023 ഒക്ടോബർ 25 ബുധനാഴ്ച രാവിലെ 10 മുതൽ 12 മണി വരെ ഷാർജ വർഷിപ്പ് സെന്ററിൽ നടന്ന പ്രത്യേക മീറ്റിങ്ങിൽ ആദരിച്ചു.സുവിശേഷകൻ ജോൺസി തോമസ് കടമ്മനിട്ട അധ്യക്ഷനായ മീറ്റിംഗിൽ ബ്രദർ ശാം പോൾ വിതുര ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ ദൈവദാസന്മാർക്കുള്ള പ്രത്യേക ഇന്ററാക്ഷൻ സെക്ഷൻ നടത്തുകയും ചന്ദ്രയാൻ മിഷൻ ദൗത്യത്തിൽ പങ്കെടുത്ത സിസ്റ്റർ നിസി (ISRO) തന്റെ അനുഭവസാക്ഷ്യം പങ്കുവയ്ക്കുകയും ചെയ്തു. സന്ദർശന വിസയിൽ യുഎഇയിൽ എത്തുന്ന ദൈവദാസന്മാർക്ക് ഈ മീറ്റിംഗ് വേറിട്ട അനുഭവം തന്നെയായിരുന്നു. ഐപിസി ഗോസ്‌പെൽ സെന്‍റർ ഷാർജ, ഹെബ്രോൻ ഐപിസി അലൈൻ സഭകളുടെ സീനിയർ ശുശ്രൂഷകനും ഐപിസി യുഎഇ റീജിയൻ ജോയിൻ സെക്രട്ടറിയുമായ റവറന്റ് ഡോക്ടർ സൈമൺ ചാക്കോ പ്രസ്തുത മീറ്റിങ്ങിന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading