ടെമ്പോ ട്രാവലർ മറിഞ്ഞ് അപകടം; മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചു

കോഴിക്കോട് : ദേശീയപാതയിൽ വടകരയ്ക്കു സമീപം ടെമ്പോ ട്രാവലർ താഴ്ചയിലേ ക്കു മറിഞ്ഞു പരുക്കേറ്റ കോട്ടയം പാമ്പാടി തനയ്ക്കൽ ജോസഫ് മാത്യു (65), മകൾ അനിതയുടെ ഭർത്താവ് അജേഷ് (34) എന്നിവരുടെ സ്ഥിതിയിൽ മാറ്റമില്ല. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇരുവരും.

ജോസഫ് മാത്യുവിന്റെ ഭാര്യ അപകടത്തിൽ മരിച്ച കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ ആശാ പ്രവർത്തക കുവെള്ളൂർ ജോക്കുന്ന് എബനേസറിൽ എൻ. സി,സാലി ജോസഫിന്റെ (60) സംസ്കാരം കോട്ടയം മാങ്ങാനം ഐപിസി പെനിയൽ സഭയുടെ സെമിത്തേരിയിൽ നടന്നു. കോട്ടയം പാലായിൽ നിന്ന് കാസർകോട് വെള്ളരിക്കുണ്ടിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാൻ വടകര സമീപം ചൊവ്വ പുലർച്ചെ മറിഞ്ഞായിരുന്നു അപകടം. 12 പേർക്കു പരുക്കേറ്റു.

ജോസഫ് – സാലി ദമ്പതികളുടെ മൂത്ത മകൾ സോണിയയുടെ ഭർത്താവ് റിന്റോ ഏതാനും ദിവസം മുൻപു രോഗബാധിതനായി സൗദിയിൽ മരിച്ചിരു ന്നു. ഇദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ കാസർകോട്ടേക്കു പോകുമ്പോഴായിരുന്നു അപകടം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply