ഐപിസി അബുദാബി പി വൈ പി എ യുടെ ബൈബിൾ റീഡിങ് മാരത്തൻ സമാപിച്ചു
അബുദാബി: ഐപിസി അബുദാബി സഭയുടെ പി വൈ പി എ യുടെ നേതൃത്വത്തിൽ 2023 ഒൿടോബർ 21 തീയതി രാവിലെ 12 മണി മുതൽ വൈകിട്ട് 12 മണി വരെ 24 മണിക്കൂർ ബൈബിൾ വായന പരിപാടി സംഘടിപ്പിച്ചു. ഏകദേശം 250 ഓളം അംഗങ്ങൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ഏറെ സ്വാധീനം ഉണർത്തുന്ന യുവജനങ്ങൾക്ക് ഈ പ്രോഗ്രാം വളരെ കൗതുകകരവും പ്രോത്സാഹനവുമായി മാറി. തികച്ചും വ്യത്യസ്തവും എന്നാൽ ഏറെ ആത്മീക പ്രചോദനവുമായ ഈ ബൈബിൾ വായന പരിപാടി കൊച്ചുകുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.




- Advertisement -