വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി ഡോ. നിസ്സി മാത്യുവിനെ ആദരിച്ചു
ഷാർജ: ചന്ദ്രയാൻ 3 മിഷനിലെ സയന്റിഫിക് ഉപകരണമായ ചെയ്സ്റ്റിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി പ്രവർത്തിച്ചിരുന്ന ഐ. സ്. ആർ. ഓ. യിലെ ശാസ്ത്രജ്ഞ ഡോ. നിസ്സി മാത്യുവിനെ വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി ആദരിച്ചു.
കോളേജ് രജിസ്റ്ററർ റവ. റോയ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന സമ്മേളനത്തിൽ കോളേജ് ഡയറക്ടർ റവ. ഡോ. വിൽസൺ ജോസഫ് മൊമെന്റോ നൽകി ആദരിച്ചു. ഡോ. നിസ്സി കോളേജിലെ M. Div വിദ്യാർത്ഥിയാണ്. രാജ്യത്തിന്റെ ബഹിരകാശ വളർച്ചയിൽ സുപ്രധാനമായ പങ്കു വഹിച്ച ഡോ. നിസ്സിയെ അനുമോദിക്കാൻ കോളേജ് വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും കോളേജ് അധ്യാപകരും അഡിമിസ്റ്റേറ്റീവ് അംഗങ്ങളും ഒത്തുകൂടിയ മീറ്റിംഗ്ന് കോളേജ് ഡീൻ റവ. ഡോ. സൈമൺ ചാക്കോ നേതൃത്വം നൽകി.