ശാരോൻ ഫെല്ലോഷിപ്പ് മിഡ്‌വെസ്റ് റീജിയൻ കൺവെൻഷന് അനുഗ്രഹീത സമാപ്‌തി
വാർത്ത : ഷെറി ജോർജ്, വിസ്കോൺസിൻ
മിനിസോട്ട: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക മിഡ്‌വെസ്റ് റീജിയനെന്റെ പ്രഥമ കൺവെൻഷന് അനുഗ്രഹീതമായി സമാപിച്ചു. അന്തർദേശിയ പ്രസിഡന്റ് റവ. ജോൺ തോമസ് പ്രാർത്ഥിച്ചു മിനസോട്ട, വിസ്കോൺസിൻ, ഇല്ലിനോയിസ്, കൻസാസ് സ്റ്റേറ്റുകളിൽ നിന്നുള്ളവർ പങ്കെടുത്തു.
പ്രതിസന്തികളുടെ നടുവിൽ സഭ ക്രിസ്തുവിന്റെ സാക്ഷ്യം വഹിക്കുവാൻ പ്രാപ്തരാകുവാനും അതിലൂടെ ക്രിസ്തുവിനെ ഉയർത്തുന്നത് മുഖ്യ ലക്ഷ്യം ആകണെമെന്നും റവ. ഡോ. മാത്യൂ വര്ഗീസ്, ഒക്കലഹോമ പ്രസ്താവിക്കുകയുണ്ടായി. മിഡ്‌വെസ്ററ് റീജിയനിന്റെ കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റവ. ജിജു ഉമ്മൻ ചിക്കാഗോ, റവ. ഡോ. മാണി വര്ഗീസ്, എന്നിവർ വിവിധ സെക്ഷനുകൾ നയിച്ചു. പാസ്റ്റർ. എബിൻ അലക്സിന്റെ നേതൃത്വത്തിൽ ഉള്ള ടീം സംഗീത ശുശ്രുഷ നടത്തുകയുണ്ടായി .
മിനിസോട്ട പെന്തെക്കോസ്റ്റൽ അസ്സെംബ്ലയിൽ നടന്ന ആരാധന, തിരുവത്താഴ ശുശ്രുഷയ്ക്കു ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് റവ. ഡോ. ടിങ്കു തോംപ്സൺ നേതൃതും നൽകി. റവ . തോമസ് മാമ്മൻ സമാപന സന്ദേശവും, റവ പി.വി. കുരുവിള പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു.
എസ്. എഫ്. സി. എൻ. എ ജനറൽ സെക്രെട്ടറി ജോൺസൻ ഉമ്മൻ, നാഷണൽ മീഡിയ കോഓർഡിനേറ്റർ ഷെറി ജോർജ്, വിസ്കോൺസിൻ, ബ്രദർ. ടൈറ്റസ് മാത്യൂസ് എന്നിവർ ആശംസകൾ അറിയിച്ചു.