റ്റിപിഎം നിലമ്പൂർ സഭാ ശുശ്രൂഷക മദർ സി വി അമ്മിണി (85) അക്കരെ നാട്ടിൽ
നിലമ്പൂർ: ദി പെന്തെക്കോസ്ത് മിഷൻ നിലമ്പൂർ (കോഴിക്കോട് സെന്റർ) മദർ സി വി അമ്മിണി (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് 2 ന് നിലമ്പൂർ ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് നിലമ്പൂർ റ്റി പി എം സെമിത്തേരിയിൽ. കേരളത്തിലെ വിവിധ സെന്ററുകളിൽ 30 വർഷം ശുശ്രൂഷ ചെയ്തു. തൃശ്ശൂർ പഴഞ്ഞി സ്വദേശിയാണ്.