പാസ്റ്റർ വൈ സാമുവേൽകുട്ടിയുടെ സംസ്ക്കാരം ശനിയാഴ്ച അഞ്ചലിൽ നടക്കും
അഞ്ചൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും, ദൂതൻ മാസിക മുൻ മാനേജരും, ഡിസ്ട്രിക്ട് സണ്ഡേസ്കൂൾ മുൻ ഡയറക്ടറും ആയിരുന്ന തുവായൂർ തച്ചറക്കാലയിൽ സാമുവൽ കുട്ടി (84) യുടെ സംസ്ക്കാരം 21 ശനിയാഴ്ച നടക്കും.
20 വെള്ളി വൈകിട്ട് 4.30 മുതൽ ഭവനത്തിൽ (ഗ്രീൻ കോട്ടേജ്) പൊതുദർശനത്തിനു വെയ്ക്കും. ശനിയാഴ്ച രാവിലെ 9 മണിമുതൽ അഞ്ചൽ ഏ ജി സഭയിലെ ശുശ്രൂഷക്കു ശേഷം ഉച്ചകഴിഞ്ഞ് സഭാ സെമിത്തേരിയിൽ സംസ്‌കരിക്കും.