ദോഹ ഐ.പി.സി. സഭ ഒരുക്കുന്ന ത്രിദിന കൺവൻഷൻ ഇന്നുമുതൽ
ദോഹ: ദോഹ ഐ.പി.സി. സഭ ഒരുക്കുന്ന ത്രിദിന കൺവൻഷനായി പാസ്റ്റർ. അജി ആന്റണി ഇന്നലെ ഖത്തറിൽ എത്തിച്ചേർന്നു. ദോഹ ഐപിസി കർത്തൃദാസന് എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. പ്രസ്തുത യോഗങ്ങൾ 2023 നവംബർ 1, 2, 3 (ബുധൻ,വ്യാഴം, വെള്ളി) എന്നീ തീയതികളിൽ വൈകിട്ട് 7 മണി മുതൽ 9.15 വരെ ഐ.ഡി.സി.സി. കോംപ്ലക്സിൽ (ബിൽഡിംഗ് #2, ഹാൾ #2) വെച്ചു നടത്തപ്പെടുന്നു. പ്രസ്തുത യോഗങ്ങളിൽ പ്രശസ്ത സുവിശേഷ പ്രസംഗകനായ പാസ്റ്റർ. അജി ആന്റണി ദൈവ വചനം ശുശ്രുഷിക്കും. ദോഹ ഐ.പി.സി. ക്വയർ ഗാന ശുശ്രുഷകൾക്കു നേതൃത്വം കൊടുക്കുന്നു. എല്ലാ വിശ്വാസികളെയും ഈ യോഗങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.