ജാൻസി ജോൺസണ് ബയോമെഡിക്കൽ സയൻസിൽ ഡോക്ടറേറ്റ്
മെൽബൺ: ജാൻസി ജോൺസൺ ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോമെഡിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി. “Development of an extracellular vesicle-based therapeutic for wound healing” എന്നതായിരുന്നു വിഷയം.
ഐപിസി ജാർഖണ്ഡ് ഡിസ്റ്റിക് പാസ്റ്റർ. എം.കെ ജോൺസൺ – മിനി ദമ്പതികളുടെ മകളാണ് ജാൻസി ജോൺസൻ. ശാരോൻ ഫെലോഷിപ്പ് ചർച്ച് ഐവർകാല, കടമ്പനാട് സഭാംഗമാണ് ജാൻസി.