യു.കെയിലെ വിഗനിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ പ്രവർത്തനം ആരംഭിച്ചു
യു.കെ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ പ്രവർത്തനം ഒക്ടോബർ 1ന് വിഗനിൽ (വിഗൻ പെന്തെക്കോസ്തൽ ചർച്ച്) പ്രാർത്ഥിച്ചു ആരംഭിച്ചു. യു. കെ- അയർലൻഡ് റീജിയൻ സെക്രട്ടറി പാസ്റ്റർ പ്രെയിസ് വർഗീസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ സുനൂപ് മാത്യു പ്രാർത്ഥിച്ചാരംഭിച്ചു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ സമർപ്പണ പ്രാർത്ഥന നടത്തി. ലിവർപൂളിലെയും മാഞ്ചസ്റ്ററിലെയും ചെസ്റ്ററിലെയും ഓൾഡ്ഹാമിലെയും വിവിധ സഭകളിലെ പാസ്റ്റർമാരും വിശ്വാസികളും ഈ യോഗത്തിൽ പങ്കെടുത്തു. പാസ്റ്റർ റിജോ കെ ജോയ് ഇവിടെ ശുശ്രൂഷിക്കുന്നു. വൈകിട്ട് 3-5 വരെയാണ് ആരാധന.