ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് കുവൈറ്റ് സഭ ഒരുക്കുന്ന ഏകദിന യുവജന ക്യാമ്പ്
കുവൈറ്റ്: ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ യുവജനവിഭാഗമായ ക്രൈസ്റ്റ് അബാസിഡേഴ്സ് (സി.എ)യുടെ ആഭിമുഖ്യത്തിൽ ക്രോസ്സ് റോഡ്സ് 2023 എന്നപേരിൽ ഏകദിനയുവജന ക്യാമ്പ് നടത്തപ്പെടുന്നു. പാസ്റ്റർ ജയിംസ് ഏബ്രഹാം ആദ്യക്ഷത വഹിക്കുന്നയോഗത്തിൽ അനുഗ്രഹിക്കപ്പെട്ട കൺവൻഷൻ പ്രാസംഗികൻ റവ. ഡോ. കെ. ജെ മാത്യൂ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കുന്നു.
ഈ കാലയളവിൽ യുവജനങ്ങളുടെ ഇടയിൽ ശക്തമായി പ്രയോജനപ്പെടുന്ന ഇവാ. ഇമ്മാനുവേൽ കെ. ബി ആരാധനകൾക്ക് നേതൃത്വം നൽകുന്നു. കുവൈറ്റിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹനസൗകര്യം ലഭ്യമാണ് .